Skip to main content

കെ - ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2026 ഫെബ്രുവരി 22, 23 തീയതികളില്‍ നടന്ന കെ- ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ മൂന്ന് മുതല്‍ 10 വരെ ജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. 2025 ഡിസംബര്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് സഹിതം പരിശോധനയ്ക്ക് പങ്കെടുക്കണം. പരീക്ഷ ഫീസില്‍ ഇളവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആനുകൂല്യമുള്ളവര്‍ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷവും അവസാന വര്‍ഷ ബി.എഡ്/ ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതി. പരിശോധനയ്ക്ക് ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന വേളയിലാകും അവസരം ലഭിക്കുക.

കാറ്റഗറി, തീയതി, സമയം, ക്രമത്തില്‍

കാറ്റഗറി ഒന്ന് - ജൂലൈ മൂന്ന്, നാല് - രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ

കാറ്റഗറി രണ്ട് - ജൂലൈ ആറ്, ഏഴ് - രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ

കാറ്റഗറി മൂന്ന് - ജൂലൈ എട്ട്, ഒമ്പത് - രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ

കാറ്റഗറി നാല് - ജൂലൈ 10 - രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ.

 

date