Skip to main content

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ

 

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം . ആറു മാസമാണ് കോഴ്സ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭിക്കും. ബിരുദം ആണ് യോഗ്യത. പ്രായപരിധി ഇല്ല. ജേണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ് ടെക്നിക്‌സ്, ഫോട്ടോ ജേണലിസം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. https://forms.gle/EAzCF8GKsRGUDcwaA ല്‍ അപേക്ഷിക്കാം. ഫോണ്‍: 0484 2422275, 2422068, 9388959192.

 

date