ഗസ്റ്റ് ഇന്‍സ്ട്രക്ടർ അഭിമുഖം
ചെങ്ങന്നൂർ ഗവ. വനിതാ ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 2026-27 വര്‍ഷത്തില്‍ ഉണ്ടാകുന്ന ഒരു പ്രതീക്ഷിത ഒഴിവിലേയ്ക്ക് താൽകാലിക നിയമനം നടത്തുന്നു. ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാർഥികൾക്കാണ് ഈ അവസരം . ബന്ധപ്പെട്ട അപേക്ഷകരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കുന്നതാണ്.
കോമേഴ്‌സ്/ ആർട്സ് വിഷയത്തിലുള്ള ബിരുദവും ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പിങ്ങും ഒരു വർഷത്തെ പ്രവൃത്തി പരിചയവും / കോമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം ജൂലൈ 13 രാവിലെ 11 മണിക്ക് അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ - 0479 2457496.
(പിആർ/എഎൽപി/1292)
- Log in to post comments