Skip to main content

കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണ്‍ 2026-27 അധ്യയന വര്‍ഷത്തെ ഐ.എസ്.ഒ അംഗീകാരത്തോടെയുള്ള വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വാര്‍ത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, മീഡിയ, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ് തുടങ്ങിയ മേഖലകളില്‍ സമഗ്ര പരിശീലനമാണ് നല്‍കുന്നത്. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാകും. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9544958182.

date