Skip to main content

വായനാമാസാചാരണം: ജില്ലാതല ക്വിസ് മത്സരം

 

 വായനമാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ജൂലൈ 11ന് രാവിലെ 10 മണിക്ക് ടൗൺ യുപിഎസ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം സ്കൂളിൽ എത്തണം. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ജൂലൈ 18 ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിലും പങ്കെടുക്കാം. ഫോൺ: 9496106575.

date