Post Category
നിയന്ത്രണം
നാട്ടുകല്‍- വേലാന്താവളം റോഡില്‍ (എസ്.എച്ച്. 26) എലിപ്പാറ ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അത്തിക്കോട് ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങള്‍ മേനോന്‍പാറ- ചുണ്ണാമ്പുകല്‍ത്തോട് വഴിയും, വേലാന്താവളം ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങള്‍ മേനോന്‍പാറ- പരസിക്കല്‍- ചുണ്ണാമ്പുകല്‍ത്തോട് വഴിയും യാത്ര ചെയ്യണം. സര്‍വീസ് റോഡ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിശ്ചിത വേഗപരിധി പാലിച്ചും അതീവ ജാഗ്രതയോടെയും സഞ്ചരിക്കണമെന്നും കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments