അറിയിപ്പുകള്‍
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 10ന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. ടീച്ചര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ടെലികോളര്‍, മാനേജര്‍, മാര്‍ക്കറ്റിങ് അസോസിയേറ്റ്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ട്രെയിനി, ഏരിയ ഡെവലപ്മന്റ് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കാഷ്യര്‍, സെയില്‍സ്മാന്‍/സെയില്‍സ് ലേഡി, ബുച്ചര്‍, ഫിഷ് മോംഗര്‍, സൗത്ത് ഇന്ത്യന്‍ കുക്ക്, ബ്രോസ്റ്റ് ആന്‍ഡ് ഗ്രില്‍ മേക്കര്‍, നോര്‍ത്ത് ഇന്ത്യന്‍/ചൈനീസ് കുക്ക്, സി.സി.ടി.വി ഓപറേറ്റര്‍, മെയിന്റനന്‍സ്/ഇലക്ട്രീഷ്യന്‍, സൂപ്പര്‍വൈസര്‍, ബേക്കര്‍ കോണ്‍ഫിക്കണര്‍ ഡ്രൈകേക്ക് മേക്കര്‍, അറ്റന്‍ഡന്റ് എന്നീ
തസ്തികകളിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ അടച്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.
ജലവിതരണം മുടങ്ങും
ബാലാമന്ദിരം, പെരുമണ്ണ ടാങ്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ ആറിന് മൂഴിക്കല്‍, പൂളക്കടവ്, പാറോപ്പടി, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, മലാപ്പറമ്പ്, ചെലവൂര്‍ ഭാഗങ്ങളിലും പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ എട്ടിന് രാവിലെ 10.30ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ http://geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 04952383210.
അപേക്ഷാ തീയതി നീട്ടി
എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്സ് (സി.എം.എല്‍.ഡി) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. ആറുമാസത്തെ കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാത്തറ സി.ഐ.സി.എസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (ഫോണ്‍: 04952963607), മാനിപുരം ഹീലിങ് ലൈറ്റ് ഇന്റര്‍നാഷണല്‍ (ഫോണ്‍: 9652502918, 8593864845) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.
ലെക്ചറര്‍ നിയമനം
വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ ലെക്ചറര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2383924.
അധ്യാപക നിയമനം
കോടഞ്ചേരി ഗവ. കോളേജില്‍ ഇകണോമിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യു.ജി.സി മാനദണ്ഡപ്രകാരം അസി. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പില്‍ ഔദ്യോഗിക പേര് രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവരുമാകണം. പൂരിപ്പിച്ച ബയോഡേറ്റയും (മാതൃക www.kodencherycollege.ac.in/downloads ല്‍ ലഭ്യമാണ്) രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188900234.
- Log in to post comments