നിലമ്പൂർ ട്രൈബൽ ഡോക്യുമെന്റേഷൻ ക്യാമ്പ് ജൂലൈ 11-ന് നടക്കും; പെരിന്തൽമണ്ണ സബ് കളക്ടറുടെ അധ്യക്ഷതയിൽ ആസൂത്രണ യോഗം ചേർന്നു
നിലമ്പൂർ മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആവശ്യമായ വിവിധ രേഖകൾ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ട്രൈബൽ ഡോക്യൂമെൻ്റഷൻ ക്യാമ്പ്' ജൂലൈ 11-ന് നിലമ്പൂർ ഗവൺമെൻ്റ് മാനവേദൻ സ്കൂളിൽ വെച്ച് നടക്കും. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹന്റെ അധ്യക്ഷതയിൽ സബ് കളക്ടറുടെ ചേംബറിൽ ആസൂത്രണ യോഗം ചേർന്നു.
ഊരുകളിൽ നിന്നുള്ള ജനങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ്, ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ സേവനങ്ങൾ, ബാങ്ക് അക്കൗണ്ട്, വോട്ടർ ഐഡി, റേഷൻ കാർഡ്, തൊഴിലുറപ്പ് കാർഡ്, യുണീക് ഹെൽത്ത് ഐഡി (UHID), വിവിധ സ്പെഷ്യാലിറ്റി മെഡിക്കൽ പരിശോധനകൾ എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പ് മേധാവികളെ നോഡൽ ഓഫീസർമാരായി നിയമിച്ചു.
ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജൂലൈ ഏഴിന് ഉച്ചക്ക് 2:30-ന് മാനവേദൻ സ്കൂളിൽ സബ് കളക്ടറുടെ അധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ യോഗവും, വൈകിട്ട് അഞ്ചിന് നിലമ്പൂർ താലൂക്ക് ഓഫീസിൽ സംഘാടക സമിതി യോഗവും ചേരുമെന്ന് സബ് കളക്ടർ അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.
- Log in to post comments