Skip to main content

ബി.പി. അങ്ങാടി ഗവ. ഗേൾസ് വി.എച്ച്.എസ്.എസിൽ ‘വിജയോത്സവം 2026’ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

തിരൂർ ബി.പി. അങ്ങാടി ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയോത്സവം 2026’ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു.

 

2025-26 അക്കാദമിക് വർഷത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി എട്ടാം തവണയും 100% വിജയവും, ഹയർ സെക്കൻഡറിയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയവും, വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 87% വിജയവും കൈവരിച്ച സ്കൂളിൻ്റെ നേട്ടം ഏറെ അഭിമാനകരമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് അഡ്വ. എം. മുഹമ്മദ് അഷ്റഫ് വിഷയവതരണം നടത്തി. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി മുബാറക്ക്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആരതി പ്രദീപ്, ഷരീഫാബി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശിഫ ബഷീർ, വാർഡ് മെമ്പർമാരായ സി.പി. ബാപ്പുട്ടി, എൻ. രവി,വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, സ്കൂൾ പ്രിൻസിപ്പൽമാർ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. പൊതുജനങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date