Post Category
നാഷണൽ ഡിസബിലിറ്റി അവാർഡ് 2026: നോമിനേഷൻ ജൂലൈ 31 വരെ സമർപ്പിക്കാം*
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡ് - 2026 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുള്ള അവാർഡുകൾക്കുമായി നിശ്ചയിച്ചിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങൾ പ്രകാരം ഓൺലൈൻ വഴിയാണ് നോമിനേഷൻ സമർപ്പിക്കേണ്ടത്. ജൂലൈ 31 വരെ നോമിനേഷനുകൾ സ്വീകരിക്കും. അവാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും മാനദണ്ഡങ്ങളും www.awards.gov.in പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0487 2321702.
date
- Log in to post comments