Post Category
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: തൃശൂർ പൂത്തോളിൽ വിവിധ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവ്*
*
തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-2027 അധ്യയന വർഷത്തെ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ പൂത്തോളിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി പ്രവേശനം നേടണം. വെബ്സൈറ്റ്- www.fcikerala.org. ഫോൺ- 0487-2384253, 9447610223.
date
- Log in to post comments