Post Category
സെന്‍സസ്; ജില്ലാ കളക്ടര്‍ ഉന്നതികള്‍ സന്ദര്‍ശിച്ചു
ജനസംഖ്യാ സെന്‍സസ് 2027ന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എസ്.ടി ഉന്നതി മേഖലയായ മണിയന്‍കിണര്‍ പ്രദേശത്തെ വീടുകളില്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. സെന്‍സസ് വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ പങ്കാളികളായി. സന്ദര്‍ശനത്തിനിടെ കുടുംബാംഗങ്ങളില്‍ നിന്ന് സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ കളക്ടര്‍ നേരിട്ട് ശേഖരിക്കുകയും വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുകയും ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന കൃത്യവും സമഗ്രവുമായ വിവരശേഖരണത്തിലൂടെ വികസന ആസൂത്രണത്തിനും പൊതുനയ രൂപീകരണത്തിനും ആവശ്യമായ വിശ്വസനീയമായ വിവരശേഖരം ഉറപ്പാക്കുക എന്നതാണ് ജനസംഖ്യാ സെന്‍സസിന്റെ ലക്ഷ്യം.
date
- Log in to post comments