Post Category
കരാർ നിയമനം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന MCRC പദ്ധതിയിലേക്ക് വേണ്ടി സ്പീച്ച് തെറാപ്പിസ്റ്റ് (8 ഒഴിവുകൾ), ഫിസിയോ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്) തസതികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വേണ്ടി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം, സ്പീച്ച് തെറാപ്പിസ്റ്റ്/ ഫിസിയോ തെറാപ്പിസ്റ്റ്മാരുടെ പ്രതിമാസ വേതനം 39.690 രൂപയാണ്.
താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 9ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാസർഗോഡ് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9633651648 ൽ ബന്ധപ്പെടാവുന്നതാണ്.
പി.എൻ.എക്സ്. 2391/2026
date
- Log in to post comments