Skip to main content

അറിയിപ്പുകള്‍

സീറ്റൊഴിവ്

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി/ടൈപ്പ്‌റൈറ്റിങ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ജൂലായ് എട്ടിന് മുമ്പ് ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2376179.

ടെണ്ടര്‍ ക്ഷണിച്ചു

വനിത-ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് ഡ്രൈവറില്ലാതെ വാഹനം ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 22ന് രാവിലെ 11 വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: പ്ലോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, കോഴിക്കോട്. ഫോണ്‍: 0495-2375760

ഫാഷന്‍ ഡിസൈനിങ് കോഴ്സ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനിലുള്ള സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 8891059707 നമ്പറുകളില്‍ ബന്ധപ്പെടണം.

date