മലപ്പുറം ജില്ലാതല വായനാപക്ഷാചരണം സമാപിച്ചു
വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, കുടുംബശ്രീ മിഷന്, ജില്ലാ എന്‍.എസ്.എസ്, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം ജൂലൈ ആറിന് രാവിലെ 10ന് മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. അസ്ലു അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത്ര പ്രസാദ് സ്വാഗതം ആശംസിച്ചു. 'മധുരം മലയാളം' മലയാളത്തിനൊരു മധുരക്ഷേപം' എന്ന വിഷയത്തില്‍ പ്രിയദര്‍ശിനി കോളേജ് മലയാള വിഭാഗം മേധാവി ഷെര്‍മിള ഷെറിന് ക്ലാസ് നയിച്ചു.
വായനയിലേക്ക് കുട്ടികളെയും മുതിര്‍ന്നവരെയും തിരികെ കൊണ്ടു വരാനായി പി.എന്‍.പണിക്കര്‍ ഫൗണ്ടേന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ക്യാംപയിനും തുടക്കമായി.
ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.സിദ്ധിഖ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി കെ.ജാഫര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ.ആര്. നാന്‍സി, ജില്ലാ കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ, ജില്ലാ സാക്ഷരതാമിഷന്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് മൊയ്തീന്‍കുട്ടി കെ, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. ഉമ്മുഹബീബ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന് തുല്യതാ പഠിതാക്കള്‍ക്കായി നടത്തിയ കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു പി. നിര്‍വഹിച്ചു. വായന ദിന പ്രതിജ്ഞയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചൊല്ലിക്കൊടുത്തു. ജില്ലാ സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ നന്ദി പറഞ്ഞു.
എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments