*പ്രീമെട്രിക് ഹോസ്റ്റലുകളിൽ റെസിഡെന്റ് ട്യൂട്ടർ നിയമനം: ജൂലൈ 15-ന് വാക്-ഇൻ ഇന്റർവ്യൂ*
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വെറ്റിലപ്പാറ, ചുവന്നമണ്ണ്, വാഴച്ചാൽ, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളിൽ റെസിഡെന്റ് ട്യൂട്ടർ തസ്തികയിൽ 2026-27 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും രാത്രിയിൽ ഹോസ്റ്റലിൽ താമസിച്ച് പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനുമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 15-ന് രാവിലെ 11-ന് ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും.
പീച്ചി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വനിതാ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കൂ. വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളിലെ ഓരോ ഒഴിവുകളിലേക്ക് സയൻസ് വിഷയങ്ങളിലുള്ള ഡിഗ്രിയാണ് യോഗ്യത. ബി.എഡ്, സെറ്റ്, ടി.റ്റി.സി എന്നിവ അഭിലഷണീയം. ചുവന്നമണ്ണ് ഹോസ്റ്റലിലേക്ക് വനിതകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. വാഴച്ചാൽ പ്രീമെട്രിക് ഹോസ്റ്റലിലെ ഒരു ഒഴിവിലേക്ക് പ്ലസ് ടൂ അല്ലെങ്കിൽ ഡിഗ്രിയാണ് യോഗ്യത.
അപേക്ഷകർ 22-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 മാർച്ച് 31 വരെയായിരിക്കും കരാർ നിയമനം. 15,000 രൂപ പ്രതിമാസം ഹോണറേറിയമായി ലഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0480-2706100.
- Log in to post comments