പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് മാനേജിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2026 ജൂലൈ 15-ന് രാവിലെ 10 ന്് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ അഭിമുഖം നടക്കും.
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്: ബി.എസ്.സി.എം.എല്‍.ടി. അല്ലെങ്കില്‍ ഡി.എം.എല്‍.ടി. യഥാക്രമം ആറു മാസത്തെയും ഒരു വര്‍ഷത്തെയും ബ്ലഡ് ബാങ്ക് പ്രവൃത്തിപരിചയം നിര്‍ബന്ധം.
സ്റ്റാഫ് നഴ്സ്: ബി.എസ്.സി. നഴ്സിംഗ് അല്ലെങ്കില്‍ ജി.എന്‍.എം. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
അറ്റന്റര്‍: എട്ടാം ക്ലാസ് വിജയം. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ആധാര്‍ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ജൂലൈ 13-ന് വൈകീട്ട് നാലിനകം പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് ഓഫീസില്‍ നേരിട്ട് ലഭ്യമാക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട ്അഞ്ചു വരെയുള്ള സമയങ്ങളില്‍ 04933-226322 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
- Log in to post comments