ക്രൈം കേസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം കേസ് പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം വണ്ടൂര്‍ പി.ഒ, നായാടിക്കുന്ന് സ്വദേശി നിരവില്‍ വീട്ടില്‍ അലിയുടെ മകന് റിഷാദ് മോന് എന്നയാള്‍ക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം. നമ്പര്‍. 103/2026 കേസ് പ്രകാരമുള്ള അന്വേഷണത്തിലാണ് പ്രതി ഒളിവില്‍ പോയതായി വ്യക്തമായത്. ഒളിവില്‍ പോയത് ബൈക്കില്‍ പ്രതി തന്റെ ഉടമസ്ഥതയിലുള്ള KL-46-Q-9252 നമ്പറിലുള്ള മോട്ടോര്‍ സൈക്കിളുമായിട്ടാണ് ഒളിവില്‍ പോയിട്ടുള്ളത്. നാളിതുവരെ അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതിയുടെ ശരീരവിവരങ്ങള്: ഉയരം: 172 സെ.മീ ശരീരപ്രകൃതി: മെലിഞ്ഞത്, ഇരു നിറം മുഖലക്ഷണം: നീണ്ട മുഖം, നീണ്ട മൂക്ക്, കറുത്ത മുടിയും കറുത്ത കണ്ണുകളും. സംസാരിക്കുന്ന ഭാഷകള്‍: മലയാളം, ഹിന്ദി, അറബിക് ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു: നിലമ്പൂര്‍ പോലീസ് സ്റ്റേഷന്: 04931-220241 സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ): 9497987173 സബ് ഇന്‍സ്പെക്ടര്‍ (എസ്.ഐ): 9846880411.
- Log in to post comments