Skip to main content

*ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ*

അതിരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പി.വി.ടി.ജി  കാടർ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നതിന് സേവനസന്നദ്ധരായ പട്ടികവർഗ്ഗക്കാരിൽ നിന്നും ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിൽ നടത്തുന്ന ഈ നിയമനത്തിന് പ്രതിമാസം 20,000 രൂപ വേതനമായി ലഭിക്കും. പ്ലസ് ടുവും പട്ടികവർഗ്ഗ മേഖലയിൽ പി.വി.ടി.ജി വിഭാഗത്തിനിടയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 22-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. നിയമനം ലഭിക്കുന്നവർ ആവശ്യമെങ്കിൽ ആ മേഖലയിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ജാതി, വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 11:00 -ന് ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0480-2706100

date