*വൈദ്യുത സുരക്ഷാ വാരാചരണം*
ദേശീയ വൈദ്യുത സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ എ.ഡി.എം കെ അജീഷ് നിർവഹിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‍പെക്ടർ കെ.സി ഋജു ദീപക് അധ്യക്ഷനായി. വയർമാൻമാർക്കും സൂപ്പർവൈസർ, കോൺട്രാക്ടർ എന്നിവർക്കും കെ.എസ്.ഇ.ബിയിലെയും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിലെയും ഉദ്യോഗസ്ഥർക്കായി വൈദ്യുത സുരക്ഷാ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‍പെക്ടർ വി സന്തോഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ കെ.എസ്.ഇ.ബി.എൽ എക്സിക്യൂട്ടീവ് എഞ്ചിനീയറും ചീഫ് സേഫ്റ്റി ഓഫീസറുമായ കെ.എ തസ്നീം, പൊതുമരാമത്ത് വകുപ്പ് കൽപ്പറ്റ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എസ് അജയൻ, ഇ.ഡബ്ല്യു ആന്റ് എസ്.എ സംസ്ഥാന സെക്രട്ടറി കെ.പി അബൂബക്കർ, വൈസ് പ്രസിഡന്റ് പി.ബി സുലൈമാൻ, എ.ബി.ഇ.സി.എ ജില്ലാ പ്രസിഡന്റ് കെ സജിത്ത്, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സി നിർമൽ, ജൂനിയർ സൂപ്രണ്ട് സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
- Log in to post comments