Skip to main content

കേരള ചിക്കന്‍ ഫാമുകള്‍   കുടുംബശ്രീ വനിതകള്‍ക്ക് അപേക്ഷിക്കാം

 
കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കുടുംബശ്രീ കേരള ചിക്കന്‍' പദ്ധതി    ജില്ലയില്‍ പുതിയ ബ്രോയ്‌ലര്‍ കോഴി ഫാമുകള്‍ തുടങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു.   കുടുംബശ്രീ അംഗങ്ങള്‍/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം.  വ്യക്തിഗത സംരംഭമായോ, 4 പേര്‍ അടങ്ങുന്ന ഗ്രൂപ്പ് സംരംഭമായോ ഫാമുകള്‍ ആരംഭിക്കാം.   ഫാം നടത്തിപ്പ് ഗുണഭോക്താക്കള്‍ നേരിട്ട് തന്നെ ചെയ്യണം സ്വന്തമായി ഫാമില്ലാത്തവര്‍ക്ക് വാടകയ്ക്ക് എടുത്തും പദ്ധതിയുടെ ഭാഗമാകാം.  ഒരു കോഴിയ്ക്ക് 1.2 ചതുരശ്ര അടി സ്ഥലം അടിസ്ഥാനത്തില്‍ 1000 മുതല്‍ പരമാവധി 10,000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഫാമുകളെയാണ് തിരഞ്ഞെടുക്കുന്നത്. ഷെഡ്ഡുകള്‍ ഒരു കോമ്പൗണ്ടിനുള്ളില്‍ തന്നെ ആയിരിക്കണം. ഫാമിലേക്ക് തീറ്റയും കോഴികളെയുമായി വരുന്ന വലിയ വാഹനങ്ങള്‍ക്ക് സുഗമമായി വന്നുപോകാന്‍ കുറഞ്ഞത് 9 അടി വീതിയുള്ള മെറ്റല്‍/കോണ്‍ക്രീറ്റ്/ടാര്‍ ചെയ്ത വഴി വേണം.  ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കമ്പനി നേരിട്ട് ഫാമുകളില്‍ എത്തിച്ചു നല്‍കും. വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് വിപണനം നടത്തും.  www.keralachicken.org.in ല്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, അയല്‍ക്കൂട്ടം/എ.ഡി.എസ് ശുപാര്‍ശകളോട് കൂടി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് സഹിതം അതത് സി.ഡി.എസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.  വിവരങ്ങള്‍ക്ക്  സി.ഡി.എസ് ഓഫീസുമായോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.
 

 

date