പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 9,10 ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി., ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍), ഡി.എന്‍.ടി. (ഡീനോട്ടിഫൈഡ് ട്രൈബ്‌സ് വിഭാഗം) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്‌കൂള്‍ അധികൃതര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഇ ഗ്രാന്റ്സ് 3.0 പോര്‍ട്ടലിലൂടെ ജൂലൈ 31 നകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ (അപേക്ഷാ ഫോറം മാതൃക ഉള്‍പ്പടെ) www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 - 2983130
- Log in to post comments