Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് അഴുത പ്രൊജക്ട് പരിധിയിലെ പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 136 അങ്കണവാടികളിലെ 400 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 ആഗസ്റ്റ് മാസം മുതല്‍ 2027 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് ഒരു ദിവസം ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 23 ഉച്ചയ്ക്ക് 1 മണിയും തുറക്കുന്ന തീയതി ജൂലൈ 23 വൈകിട്ട് 3 മണിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 233281
 

date