Skip to main content

സ്പോട്ട് അഡ്മിഷന്‍

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ജൂലൈ 13,14 തീയതികളില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്സിലേക്കുളള ലാറ്ററല്‍ എന്‍ട്രി
സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. ജൂലൈ 10 വരെ https:le.polyadmission.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കോളേജില്‍ നേരിട്ടെത്തിയും അപേക്ഷ നല്‍കാം.

പ്ലസ് ടു സയന്‍സ്/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ/കെ.ജി.സി.ഇ എന്നിവയാണ് യോഗ്യത.
ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് എന്നീ കോഴ്സുകളിലേയ്ക്കാണ് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7902583454, 9562452019
 

date