Post Category
എംഎല്‍എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ചെറുതോണിയില്‍ റോയ് കെ പൗലോസ് എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന കേന്ദ്രമായി എംഎല്‍എ ഓഫീസ് മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ വേദനയും ദുഖവും അകറ്റുന്ന സ്ഥലമാകും എംഎല്‍എ ഓഫീസ്. ഇവിടെ നിന്ന് ജനവിരുദ്ധ നടപടി ഉണ്ടാകില്ല എന്നുറപ്പാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന കേന്ദ്രമായി ഓഫീസ് മാറട്ടെയന്നും അദ്ദേഹം പറഞ്ഞു.
റോയ് കെ പൗലോസ് എംഎല്‍എ, എഫ്. രാജ എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments