Skip to main content

മീറ്റ് യുവര്‍ കളക്ടര്‍; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ജില്ലാ കളക്ടര്‍

വായനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റീല്‍സ് മത്സരത്തിലെ മികച്ച 25 വിജയികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് 'മീറ്റ് യുവര്‍ കളക്ടര്‍' പരിപാടി സംഘടിപ്പിച്ചു. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ വായന അറിവും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിനൊപ്പം വ്യക്തിത്വ രൂപീകരണത്തിലും നിര്‍ണായക പങ്കുവഹിക്കുമെന്ന് പറഞ്ഞു.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറച്ച് പുസ്തകവായന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും തിരക്കേറിയ ദിനചര്യയ്ക്കിടയിലും വായനയ്ക്കായി സമയം കണ്ടെത്തണമെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തില്‍ മുന്നേറുന്നതിന്റെ ആവശ്യകതയും കളക്ടര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ചെറുപ്പം മുതല്‍ രൂപപ്പെട്ട വായനാശീലത്തെക്കുറിച്ചും തന്നെ സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും പങ്കുവെച്ചത് കുട്ടികള്‍ക്ക് പ്രചോദനമായി.
 

റീല്‍സ് മത്സരത്തിലെ വിജയികള്‍ക്ക് മാതൃഭൂമി ബുക്‌സിന്റെ സഹകരണത്തോടെ പുസ്തകങ്ങള്‍ സമ്മാനിച്ചു. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രനും മാതൃഭൂമി ബുക്‌സിന്റെ റീജിയണല്‍ മാനേജര്‍ വിനോദ് പി. നാരായണനും ചേര്‍ന്നാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്.

date