Skip to main content

സഹായി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥികളുടെയും ഉന്നമനത്തിനായി അവര്‍ക്ക് വിവിധ മേഖലകളില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ചാലക്കുടി പട്ടികവര്‍ഗ്ഗ വികസന ഓഫീസിനു കീഴില്‍ സഹായി സെന്റര്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, കമ്പ്യൂട്ടറില്‍ ഡാറ്റ തയ്യാറാക്കുന്നതിനും അയയ്ക്കുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ടൈപ്പ് ചെയ്യുന്നതിനുമുള്ള പ്രാവിണ്യം. പ്രായപരിധി 18 നും 45 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂലൈ 17 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

date