Post Category
കടലാക്രമണം കാട്ടില്‍മേക്കതില്‍ ക്ഷേത്രം സുരക്ഷിതമാക്കും: ജില്ലാ കലക്ടര്‍
കാട്ടില്‍മേക്കതില്‍ ക്ഷേത്രം കടലാക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ക്ഷേത്രം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മഴക്കാലവും രൂക്ഷമായ കടലാക്രമണവും കണക്കിലെടുത്ത് അടിയന്തിര പ്രാധാന്യത്തോടെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് കെ എം എം എല്‍ പ്രതിനിധികള്‍ ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍, ക്ഷേത്രഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments