Post Category
നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: ഉദ്ഘാടനം 11ന്
കൊല്ലം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സബ് ജൂനിയര്‍, ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 11ന് രാവിലെ 8 മുതല്‍ സംഘടിപ്പിക്കും. ഉദ്ഘാടനം തൊഴില്‍, വനിതാ-ശിശുവികസനം, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം പി വിനീത കുമാരി, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി സത്യദേവന്‍, ഗ്രാമപഞ്ചായത്ത് അംഗം ജി അനില്‍കുമാര്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം യമുന, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ജയലാല്‍, സെക്രട്ടറി ആസാദ് അബ്ദുള്‍ കലാം, മുന്‍ നീന്തല്‍താരം ആന്റണി എസ് മണമയില്‍, ടി കെ എം ഐ എ സി മാനേജര്‍ ആര്‍ രതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments