സെന്‍സസ് 2027: പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം
സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിന്റെ സൗകര്യാര്‍ത്ഥം രൂപീകരിച്ച 150 സെന്‍സസ് വീടുകള്‍ വരെ അടങ്ങുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ നിര്‍ദേശം. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിച്ച് ഉടനടി സെന്‍സസ് ഡയറക്ടറേറ്റിന്റെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണമെന്നും പ്രക്രിയ 25 ശതമാനത്തില്‍ താഴെ മാത്രം പൂര്‍ത്തീകരിച്ച താലൂക്കുകളില്‍ അവ വേഗത്തിലാക്കണമെന്നും അറിയിച്ചു. ജില്ലയില്‍ ഇതുവരെ 58000 ത്തോളം സെന്‍സസ് വീടുകളില്‍ വിവരശേഖരണം നടത്തി. 1500 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളില്‍ വിവരശേഖരണം ആരംഭിച്ചെന്നും യോഗത്തില്‍ അറിയിച്ചു. എ ഡി എം അധ്യക്ഷനായ യോഗത്തില്‍ താലൂക്ക്തല ചാര്‍ജ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
- Log in to post comments