Skip to main content

കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദനവും

 

ഉപരിപഠനസാധ്യതകളെക്കുറിച്ചും പുതിയ കാലത്തെ തൊഴില്‍ മേഖലകളെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം നല്‍കുന്നതിനായി പറമ്പിക്കുളത്ത് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആസ്പിറന്റ് ലേര്‍ണിംഗ് അക്കാദമി  ട്രൈനേഴ്‌സായ അബ്ദു റഹിമാന്‍ അന്‍വര്‍, അശ്വതി, കരിയര്‍ ഗൈഡന്‍സ് പരിശീലകന്‍ അബ്ദുള്‍ റഹ്‌മാന്‍, ഡി ഡി യു ജി കെ വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രിയങ്ക എന്നിവര്‍  പത്താം ക്ലാസ്, പ്ലസ് ടു പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്സുകള്‍, പ്രവേശന പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ആധുനിക തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു. മുതലമട സി. ഡി. എസ് ചെയര്‍പേഴ്സണ്‍ അരുണ ജി. അധ്യക്ഷയായി. പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജി. ജിജിന്‍, വാര്‍ഡ് മെമ്പര്‍ മണികണ്ഠന്‍, സി.ഡി.എസ് മെമ്പര്‍ സിന്ധു, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് അനുരാധ്, കെ ആര്‍ ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

date