സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ ഒമ്പത്,10 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി., ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ), ഡി.എൻ.ടി. (ഡീനോട്ടിഫൈഡ് ട്രൈബ്‌സ് വിഭാഗം) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്ക്കൂൾ അധികൃതർക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പിന്നാക്ക വിഭാഗ വികസന വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്ക്കൂൾ അധികൃതർ അർഹരായ വിദ്യാർഥികളുടെ സ്കോളർഷിപ്പ് അപേക്ഷകൾ egrantz 3.0 പോർട്ടലിലൂടെ 2026 ജൂലൈ 31 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ:0484 - 2983130.
(പിആർ/എഎൽപി/1342)
- Log in to post comments