Skip to main content

കുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തയാൾക്കെതിരെ നടപടിക്ക് നിർദ്ദേശം; ആലപ്പുഴയിൽ ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ 24 പരാതികൾ തീർപ്പാക്കി

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആലപ്പുഴ ജില്ലയിലെ സിറ്റിങ്ങിൽ 24 പരാതികൾ തീർപ്പാക്കി.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 35 പരാതികളാണ് പരിഗണിച്ചത്. ബാക്കിയുള്ള പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു.          
 ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ടി.സി. ജലജമോൾ, പി. ഷാജേഷ് ഭാസ്കർ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ സിനിമാമേഖലയിൽ പ്രവർത്തിക്കുന്നയാൾക്കെതിരെ നടപടി സ്വീകരിക്കാൻ  പൊലീസിന് കമ്മീഷൻ നിർദ്ദേശം നൽകി.
മറ്റൊരു കേസിൽ, സ്കൂൾ മാനേജ്മെന്റിന്റെ തർക്കം നിലനിൽക്കെയും ബിൽഡിങ്ങിന് താൽക്കാലിക ഫിറ്റ്നസ് നൽകിയ നടപടി പുനഃപരിശോധിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. രണ്ടു കേസുകളിൽ നവജാത ശിശുക്കൾക്കുണ്ടായ ജനന വൈകല്യം കണ്ടുപിടിക്കാൻ സാധിക്കാത്ത വിഷയത്തിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും കമ്മീഷൻ നിർദ്ദേശം നൽകി.

date