Skip to main content

അറിയിപ്പുകൾ

 

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്കുള്ള  പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. എറണാകുളം, ആലുവ എന്നിവിടങ്ങളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലേക്കും, എറണാകുളം ജനറൽ വിഭാഗം ഒഴിവുകളിലേക്കുമാണ് പ്രവേശനം. ഇ-ഗ്രാന്റ്സ് ആനുകൂല്യത്തിന് അർഹതയുള്ളവരും വകുപ്പിന്റെ പരിശീലന കോഴ്സുകൾക്ക് പഠിക്കുന്നവരുമായ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലും മറ്റ് അർഹരായ വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ (പ്രിൻസിപ്പാൾ) മേലൊപ്പോടെ  ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പഠിക്കുന്ന സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമല്ല എന്ന സാക്ഷ്യപത്രവും സഹിതം സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ  ജൂലൈ 25-ന് വൈകുന്നേരം 5 മണിക്ക് മുൻപായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടർമാർക്കോ കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി എറണാകുളം ഫോർഷോർ റോഡിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, ഗവൺമെന്റ് പ്രസ്സ് റോഡിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ, ആലുവ ജില്ലാ കോടതി സമുച്ചയത്തിന് സമീപമുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, ആലുവ യു.സി. കോളേജിന് സമീപമുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ, അല്ലെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവയുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 0484-2432256 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

ഗരാഗത നിരോധനം 

 

മണ്ണൂർ - പോങ്ങന്താശ്ശേരി റോഡിൽ വാരിക്കാട് മുതൽ വെളിച്ചിയാനി വരെയുള്ള ഭാഗത്ത് കലുങ്ക് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 13 (തിങ്കളാഴ്ച) മുതൽ ഈ റൂട്ടിൽ ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

date