Skip to main content

സാക്ഷരതാമിഷൻ തുല്യതാ കോഴ്സ് പൊതുപരീക്ഷ 11,12 തീയതികളിൽ

 

സംസ്ഥാന സാക്ഷരതാമിഷൻ നടത്തിവരുന്ന നാലാംതരം തുല്യതാ കോഴ്സ് 18-ാം ബാച്ച്, ഏഴാംതരം തുല്യതാ കോഴ്‌സ് 19-ാം ബാച്ച് എന്നിവയുടെ പൊതുപരീക്ഷ ജൂലൈ 11, 12, തീയതികളിൽ നടക്കും. ആലപ്പുഴ ജില്ലയിൽ നിന്നും നാലാംതരം തുല്യതയ്ക്ക് 10 പേരും (അഞ്ച് സ്ത്രീകളും അഞ്ച് പുരുഷൻമാരും) ഏഴാതരം തുല്യതാ കോഴ്‌സിന് 29 പേരും (23 സ്ത്രീകളും ആറ് പുരുഷൻമാരും) പരീക്ഷ എഴുതും. ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. 
പുതിയ ബാച്ചിലേയ്ക്ക് ജൂലൈ 20 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്‌മാരുമായോ ജില്ലാ പഞ്ചായത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷനിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ ബന്ധപ്പെടാം. ഫോൺ: 0477-2252095.

(പിആർ/എഎൽപി/1360)

date