Skip to main content

താല്‍ക്കാലിക നിയമനം

കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ജൂലൈ 20 ന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2214108.

തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി ക്രമത്തില്‍
 
ലിഫ്റ്റ് ഓപ്പറേറ്റര്‍ - 10-ാം ക്ലാസ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ പ്രവൃത്തി പരിചയം - 40 വയസ്.

കാസ്പ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - ബിരുദം, (ഡി.സി.എ/പി.ജി.ഡി.സി.എ നിര്‍ബന്ധം)- 40.

എ സി മെക്കാനിക്ക് - 10-ാം ക്ലാസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.

എസ് ടി പി ഓപ്പറേറ്റര്‍ - 10-ാം ക്ലാസ്, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.

സെക്യൂരിറ്റി - വിമുക്ത ഭടന്‍, വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ            സര്‍ട്ടിഫിക്കറ്റ്- 60.

ക്ലീനിംഗ് സ്റ്റാഫ് - ഏഴാം ക്ലാസ്- 40.

പാര്‍ട്ട് ടൈം സ്വീപ്പര്‍ - അഞ്ചാം ക്ലാസ്- 40.

 

date