Skip to main content
a

ശുചിത്വ കാമ്പയിന്‍ സംഘടിപ്പിച്ചു

 

പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ശുചിത്വ കാമ്പയിന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മ ശുചിത്വ സന്ദേശം നല്‍കി. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്‍ മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് ആര്‍ ജയ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം കെ സോമന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി എന്‍ വിജയകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റെനി സൂസന്‍ മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല മാത്യുസ്, ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ എം വിനീത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ സനൂപ് ക്ലാസ് എടുത്തു.

ചിത്രം: 

കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ശുചിത്വ കാമ്പയിന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

 

date