Skip to main content

ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പരിപാലനം, സുസ്ഥിര ഉപയോഗം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയ്ക്കാണ് പുരസ്‌കാരം. അപേക്ഷ ഫോം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ https://keralabiodiversity.org ല്‍ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, ടി.സി. 24/3219, നമ്പര്‍ 13, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി. ഒ, തിരുവനന്തപുരം - 695003 വിലാസത്തില്‍ ജൂലൈ 31 വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0471 2724740.

 

date