Skip to main content
a

ചിത്രരചന ക്യാമ്പിന് തുടക്കം

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്തും റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് തൊഴില്‍ നൈപുണ്യ പരിശീലന പഠനകേന്ദ്രവും രണ്ടാഴ്ച നീളുന്ന ചിത്രരചന ക്യാമ്പ് ആരംഭിച്ചു. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി നായര്‍ അധ്യക്ഷയായി. വാര്‍ഡ് അംഗം മോളി മാത്യു പങ്കെടുത്തു.

ചിത്രം: 

ചിത്രരചന ക്യാമ്പ് ഉദ്ഘാടനം റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിര്‍വഹിക്കുന്നു

 

date