Post Category
സംസ്ഥാന ഗതാഗത അതോറിറ്റി യോഗം ജൂലൈ 31ന്
സംസ്ഥാന ഗതാഗത അതോറിറ്റിയുടെ അടുത്ത യോഗം ജൂലൈ 31 രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവേഴ്‌സിന്റെ ഏഴാം നിലയിലെ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിന്റെ അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്‌സ്. 2527/2026
date
- Log in to post comments