Skip to main content
a

'വായിച്ചു വളരുക' പ്രശ്നോത്തരി  സംഘടിപ്പിച്ചു

ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'വായിച്ചു വളരുക' പ്രശ്നോത്തരിയും യുപി വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരവും സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പി വി തോമസ് അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എ. സഗീര്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി. സി. കെ. നസീര്‍. കാന്‍ഫെഡ് ജില്ല പ്രസിഡന്റ് എസ്. അമീര്‍ ജാന്‍,  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന സുഭാഷ്,  ക്വിസ് മാസ്റ്റര്‍ ബിനു രാജ്, ക്വിസ് കോര്‍ഡിനേറ്റര്‍ സൂസന്‍ മാത്യു, ചിത്രരചന കോര്‍ഡിനേറ്റര്‍ ബിനു വി കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
ആര്‍ദ്രലക്ഷ്മി ( ആറന്മുള സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ), പി നിരഞ്ജന (തെങ്ങമം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), നോയല്‍ മരിയ തോമസ് (കൂടല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍)  എന്നിവര്‍ പ്രശ്നോത്തരിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ചിത്രരചന മത്സരത്തില്‍ നിരഞ്ജന പി. അനീഷ് ( എം ഇ യു പി എസ് മഞ്ഞനിക്കര), എസ് കാര്‍ത്തിക്   (കെ എം യു പി എസ് മല്ലശ്ശേരി) ഹന്ന അന്‍സാരി (എന്‍എസ്എസ് ജിഎച്ച്എസ് പന്തളം) എന്നിവര്‍  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് അബിന്‍ വര്‍ക്കി എംഎല്‍എ  പ്രശസ്തി പത്രം സമ്മാനിച്ചു.
ജൂലൈ 17ന്  ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വായന മാസാചരണം സമാപന സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കും. പ്രശ്നോത്തരിയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ ജൂലൈ 18ന് തിരുവനന്തപുരം ചിന്മയ വിദ്യാലയത്തില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.

ചിത്രം: 

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'വായിച്ചു വളരുക' പ്രശ്നോത്തരി പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

 

date