Skip to main content
സെൻസസ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

*സെൻസസ് ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു*

സെൻസസ് ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ സമ്മാനങ്ങൾ വിതരണം ചെയ്തു. മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അൻവേയ്, സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അലൻ ടോം എൽദോസ്, മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആദിലക്ഷ്മി എന്നിവരാണ് മത്സര വിജയികൾ. സെൻസസിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിനും സെൻസസ് സംബന്ധിയായ അറിവ് വർധിപ്പിക്കുന്നതിനുമായാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും ആവേശവും കൊണ്ട് പരിപാടി ശ്രദ്ധേയമായി. കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ അജീഷ്, സെൻസസ് ഡയക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രദീപ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എസ് ശ്രീജിത്ത്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ജെസിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

date