Skip to main content

പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീസ്‌കൂൾ മാനേജ്മെന്റ് കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. 100 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 17 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾ www.scolekerala.org യിൽ ലഭ്യമാണ്. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. ഫോൺ 0471-2342950, 2342271.

പി.എൻ.എക്‌സ്. 2574/2026

date