Skip to main content

ജോബ് ഡ്രൈവ്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 രാവിലെ 11ന് ഒരു ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാമത്തെ നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വച്ചാണ് ജോബ് ഡ്രൈവ്.

മിനിമം പത്താം ക്ലാസ് യോഗ്യത മുതൽ ബിരുദംബിരുദാനന്തര ബിരുദം, ITI, DIPLOMA, GNM/ANM/GDA, BSC NURSING, MSW എന്നീ യോഗ്യൃതയുള്ളവരായ 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജോബ് ഡ്രൈവിൽ പങ്കെടുക്കാം.

 ടി ദിവസം നടത്തുന്ന ജോബ് ഫെയറിൽ നഴ്സ്ഓപ്പറേഷൻ സൂപ്പർവൈസർബിസിനസ് ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവ്റെസിഡന്റ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് എക്‌സിക്യൂട്ടീവ്സൈറ്റ് എൻജിനീയർഹെൽത്ത് അസിസ്റ്റന്റസ്കുക്ക്, സെക്യൂരിറ്റികിച്ചൻ അസിസ്റ്റന്റ്ടു-വീലർ ടെക്‌നീഷ്യൻസ്സർവീസ് അഡ്വൈസർഫ്ലോർ സൂപ്പർവൈസർകസ്റ്റമർ റിലേഷൻസ് മാനേജർപി.ഡി.ഐ. ടെക്‌നീഷ്യൻസെയിൽസ് എക്‌സിക്യൂട്ടീവ്നെറ്റ്വർക്ക് മാനേജർഎ.ബി.ഡി.എംബി.എ.അഡ്വൈസർ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുന്നത്.

ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുത്ത് ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്സ്‌കിൽ/ കമ്പ്യൂട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കുന്നതാണ്. ഫോൺ നമ്പർ : 8921916220, 0471 2992609.

പി.എൻ.എക്‌സ്. 2584/2026

date