Post Category
കക്കൂസ് മാലിന്യ സംസ്‌കരണത്തിന് ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ ട്രീറ്റ് മെന്റ് പ്ലാന്റ് സജ്ജമായി
ജില്ലയിലെ പൊതുജനാരോഗ്യ സംരക്ഷണവും ശുചിത്വവും മുന്‍നിര്‍ത്തി, കക്കൂസ് മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ ട്രീറ്റ് മെന്റ് പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവുമായ രീതിയിലാണ് പ്ലാന്റിലെ അത്യാധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
വീടുകള്‍, ഫ്‌ലാറ്റുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഈ പ്ലാന്റിന്റെ സേവനം പ്രയോജനപ്പെടുത്താം. സേവനത്തിനായി 0474-2795198, 0474-2791190, 8943198777 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം
date
- Log in to post comments