Skip to main content

സ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) 2026-27  കോഴ്‌സിലേക്ക്  എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ജുലൈ 20 നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കി ജുലൈ 23നു കോളേജിൽ ജോയിൻ ചെയ്യണം. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in മുഖേനയുള്ള ലോഗിനിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447710275, 0471-2560327.

പി.എൻ.എക്‌സ്. 2590/2026

date