Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം

2026-ല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു (+2), ബിരുദം, ബിരുദാനന്തര ബിരുദം എന്നീ പരീക്ഷകളില്‍ ആദ്യ അവസരത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍കുന്നു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് നിശ്ചിത ഗ്രേഡോ മാര്‍ക്കോ വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.  നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ജാതി, കോഴ്‌സ്, രജിസ്റ്റര്‍ നമ്പര്‍, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേല്‍വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ സമര്‍പ്പിക്കണം. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ജൂലൈ 31-നകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവ്യക്തമായതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍: 0480 2706100.

date