തൃശ്ശൂര്‍ ഡി.ടി.പി.സി.യുടെ നാലമ്പല തീര്‍ത്ഥാടന പാക്കേജ്: ബുക്കിംഗ് ആരംഭിച്ചു
തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന നാലമ്പല തീര്‍ത്ഥാടന പാക്കേജിന്റെ ബുക്കിംഗ് ആരംഭിച്ചു. രാവിലെ 5:30 ന് തൃശ്ശൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനത്തിന് ശേഷം തൃപ്രയാറില്‍ സമാപിക്കും. എ.സി. വാഹനം, മുഴുവന്‍ സമയ ഗൈഡിന്റെ സേവനം, ഉച്ചഭക്ഷണം, ഔഷധക്കഞ്ഞിക്കൂട്ട്, പഞ്ചാംഗം, സന്ധ്യാനാമ പുസ്തകം എന്നിവയടക്കമുള്ള പാക്കേജിന് ഒരാള്‍ക്ക് 900 രൂപയാണ് നിരക്ക്. ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഡി.ടി.പി.സി. ഓഫീസില്‍ നേരിട്ട് ബുക്ക് ചെയ്യാം. ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് തീര്‍ത്ഥാടനം. ഫോണ്‍: 0487 2320800, 9496101737.
- Log in to post comments