Post Category
ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുള്ള ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്‌റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, പി.എച്ച്.ഡി/നെറ്റ് ആണ് യോഗ്യത. പ്രസ്തുത യോഗ്യതയുടെ അഭാവത്തിൽ 60 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ്, ഡിഗ്രി പാസ്സായ ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്, പത്താം തരം / തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 22 രാവിലെ 10 മണിക്ക് വെച്ചുച്ചിറ സർക്കാർ പോളിടെക്നിക് കോളേജ് ഓഫീസിൽ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.
പി.എൻ.എക്‌സ്. 2613/2026
date
- Log in to post comments