Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

കേരള ലോകായുക്തയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ (31100-66800), തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ആഗസ്റ്റ് 10 വൈകുന്നേരം 5ന് മുൻപായി രജിസ്ട്രാർകേരള ലോകായുക്തനിയമസഭാ സമുച്ചയംവികാസ് ഭവൻ പി.ഒ.തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

പി.എൻ.എക്‌സ്. 2614/2026

date